മൂവാറ്റുപുഴ: ഫോൺ സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു (Triple Talaq Case Kerala). സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും മൊബൈൽ സന്ദേശത്തിലൂടെ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.
2016-ലായിരുന്നു ഇവരുടെ വിവാഹം. നിലവിൽ മൂവാറ്റുപുഴയിലാണ് യുവതി താമസിക്കുന്നത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. വധഭീഷണി മുഴക്കിയതായും യുവതി ആരോപിക്കുന്നു. കഴിഞ്ഞ മേയ് 21-നാണ് ഭർത്താവ് മൊബൈൽ സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് നിയമവിരുദ്ധമാക്കിയ കേന്ദ്ര നിയമപ്രകാരമാണ് (The Muslim Women Protection of Rights on Marriage Act) കേസെടുത്തിരിക്കുന്നത്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, സുഹൈലിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ചു വരികയാണ്.
Story Summary: Muvattupuzha police registered a case against Suhai, a native of Karthikappally, for allegedly pronouncing triple talaq via SMS to his wife. The complainant also alleged dowry harassment, physical abuse, and death threats. The incident took place following their 2016 marriage.

