Description
Digital Voice of Kerala
Monday, June 1, 2026

Digital Voice of Kerala
HomeKeralaസ്കൂൾ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര...

സ്കൂൾ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു | Thiruvananthapuram School Building Collapse

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന ആദ്യ ദിനം തന്നെ തലസ്ഥാന നഗരത്തിൽ വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി (Thiruvananthapuram School Building Collapse). തിരുവനന്തപുരം കിഴക്കേകോട്ടയ്ക്ക് സമീപമുള്ള അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ (ഫോർട്ട് ഗവൺമെന്റ് സ്കൂൾ) ഒരു ഭാഗം മേൽക്കൂരയാണ് പൂർണ്ണമായി തകർന്നുവീണത്. പ്രവേശനോത്സവം കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതിന് ശേഷം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.

വർഷങ്ങളോളം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. മേൽക്കൂരയുടെ കഴുക്കോലുകളും ഓടുകളും മുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു. ക്ലാസ് മുറി അല്ല , ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. നഗരത്തിൽ ഇന്ന് കാര്യമായ കാറ്റോ മഴയോ ഇല്ലാതിരുന്നിട്ടും കെട്ടിടത്തിന്റെ കടുത്ത കാലപ്പഴക്കം കാരണമാണ് മേൽക്കൂര തകർന്നതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

വൈകുന്നേരം നാല് മണിയോടെ തന്നെ പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികളും അധ്യാപകരും സ്കൂളിൽ നിന്നും മടങ്ങിയിരുന്നു. അപകടം നടക്കുന്ന സമയത്ത് സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് പരിസരത്തുണ്ടായിരുന്നത്. അദ്ദേഹം കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാലാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കുട്ടികൾ ക്ലാസ് മുറിയിലുണ്ടായിരുന്ന സമയത്താണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ വലിയൊരു ദുരന്തത്തിന് തലസ്ഥാനം സാക്ഷിയാകേണ്ടി വരുമായിരുന്നു.

കെട്ടിടത്തിന്റെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ കുറവും സംബന്ധിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുള്ള വിദ്യാലയമാണിത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഫിറ്റ്നസ് പരിശോധനകൾ കൃത്യമായി നടന്നിരുന്നോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും.

Short Story Summary (English): A major disaster was averted on the very first day of the school academic year in Thiruvananthapuram, as a portion of a government school building collapsed. The roof of a classroom at the historic Attakulangara Central High School (also known as Fort Government School) near East Fort caved in around 5:00 PM on June 1.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.