കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Student gets shocked after climbing on top of goods train to take selfie)
സുഹൃത്തിനൊപ്പം റെയിൽവേ ട്രാക്കിന് സമീപമെത്തിയ ഇയാൾ, നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽവഴുതി വീഴാൻ പോവുകയും ബാലൻസ് കിട്ടാനായി മുകളിലെ ഹൈവോൾട്ടേജ് വൈദ്യുതി ലൈനിൽ കടന്നുപിടിക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർത്ഥിയെ റെയിൽവേ സുരക്ഷാ സേന ഉദ്യോഗസ്ഥരെത്തിയാണ് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്.

