Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala
HomeKeralaമാധ്യമപ്രതിഷേധം ശക്തം; കൃഷി മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ ഇറങ്ങിപ്പോയി...

മാധ്യമപ്രതിഷേധം ശക്തം; കൃഷി മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ ഇറങ്ങിപ്പോയി | Sriram Venkitaraman

🎙️ Latest Podcast

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പങ്കെടുത്ത വാർത്താസമ്മേളനത്തിൽ നിന്നും കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഇറങ്ങിപ്പോയി. അന്തരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് കാരണക്കാരനായ വ്യക്തിക്കൊപ്പം ഒരുമിച്ച് ഇരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് മാധ്യമപ്രവർത്തകർ നിയമസഭയിലെ മീഡിയ റൂമിൽ പ്രതിഷേധമുയർത്തിയത്.

വിഷയത്തിൽ പിന്നീട് സംസാരിക്കാമെന്നും വാർത്താസമ്മേളനവുമായി സഹകരിക്കണമെന്നും മന്ത്രി ടി. സിദ്ദിഖ് അഭ്യർത്ഥിച്ചെങ്കിലും മാധ്യമപ്രവർത്തകർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. പ്രതിഷേധം ശക്തമായതോടെ, താൻ തന്നെ യോഗത്തിൽ നിന്ന് മാറിനിൽക്കാമെന്ന് അറിയിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

2019 ഓഗസ്റ്റ് 3-ന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ നിലവിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. കേസിൽ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. ഈ വരുന്ന ഓഗസ്റ്റ് ഒന്നിനാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.

അപകടസമയത്ത് വഫ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ ആയിരുന്നു. എന്നാൽ, താനല്ല വഫയാണ് വണ്ടിയോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രീറാമും പോലീസും ആദ്യം ശ്രമിച്ചിരുന്നുവെങ്കിലും, ദൃക്സാക്ഷികളുടെ മൊഴികളും മാധ്യമങ്ങളുടെ ഇടപെടലുകളും വഴി യഥാർത്ഥ വിവരങ്ങൾ പുറത്തുവരുകയായിരുന്നു.

Story Summary: Agriculture Department Director Sriram Venkitaraman walked out of a press conference hosted by Agriculture Minister T Siddique following strong protests from journalists. The media personnel refused to attend the briefing in the assembly media room, citing Sriram’s involvement as the prime accused in the death of journalist KM Basheer.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.