Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaവിവാഹ സീസണില്‍ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച്...

വിവാഹ സീസണില്‍ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ഗേദ്റെജിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ്

🎙️ Latest Podcast

കൊച്ചി: ഇത്തവണത്തെ വിവാഹ സീസണില്‍ തങ്ങളുടെ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് എന്‍റര്‍പ്രൈസസിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് വ്യക്തമാക്കി.

സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമ്മാനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നു വരുന്ന ഉപഭോക്തൃ താല്‍പര്യങ്ങളാണ് വിവാഹ സീസണിനൊപ്പം ഡിമാന്‍ഡ് ഉയര്‍ത്തുന്നത്.

വീടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉപഭോഗങ്ങളുടെ കാര്യത്തില്‍ വിവാഹ സീസണ്‍ ഏറെ നിര്‍ണായകമാണ്. സ്വര്‍ണത്തിലും ജുവല്ലറികളിലുമുള്ള വര്‍ധിച്ചു വരുന്ന നിക്ഷേപം, സുപ്രധാന രേഖകള്‍ തുടങ്ങിയവയും ഡിമാന്‍ഡ് വര്‍ധിക്കാന്‍ വഴിയൊരുക്കുന്നുണ്ട്.

ഉപഭോക്തൃ താല്‍പര്യങ്ങളിലെ ഈ മാറ്റങ്ങള്‍ക്ക് ഒപ്പം ഗോദ്റെജിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് സാധാരണ കപ്ബോര്‍ഡുകളേക്കാള്‍ കൂടുതല്‍ ശക്തമായ ഹോം ലോക്കറുകളുടെ വിപുലമായ ശ്രേണിയും അവതരിപ്പിക്കുന്നുണ്ട്.

വിവാഹ സീസണ്‍ തങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ തന്ത്രപരമായി കൂടുതല്‍ പ്രധാനപ്പെട്ട കാലമാണെന്ന് ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് വിഭാഗം മേധാവി പുഷ്കര്‍ ഗോഖലെ പറഞ്ഞു. വിവാഹ സീസണില്‍ കുടുംബങ്ങള്‍ സ്വര്‍ണത്തിലും മറ്റു മൂല്യമുള്ള വസ്തുക്കളിലും കൂടുതലായി നിക്ഷേപിക്കുന്നതിനാല്‍ സുരക്ഷിതമായ സൂക്ഷിക്കാനുള്ള സൗകര്യം ഈ വാങ്ങലുകളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.