Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeKeralaഭരണഘടനയെ സാക്ഷിനിർത്തി വേടനും നവമിലതയും വിവാഹിതരായി | Rapper Vedan Marriage

ഭരണഘടനയെ സാക്ഷിനിർത്തി വേടനും നവമിലതയും വിവാഹിതരായി | Rapper Vedan Marriage

തൃശൂർ: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി (Rapper Vedan Marriage). സബ് രജിസ്ട്രാർ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ ഭരണഘടനയെ സാക്ഷിനിർത്തി വിവാഹിതരാകുമെന്ന് വേടൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്.രജിസ്റ്റർ ഓഫീസിലെ തിരക്ക് ഒഴിവാക്കാൻ സബ് രജിസ്ട്രാർ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു.വേടന്റെ സഹോദരൻ ഹരി, നവമിലതയുടെ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത്.

വൈകുന്നേരം പൂമലയിലെ റിസോർട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്നു സൽക്കാരം ഒരുക്കിയിരുന്നു.
ദളിത് രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും തൻ്റെ വരികളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് വേടൻ. നവമിലത എഴുത്തുകാരി എന്ന നിലയിൽ ശ്രദ്ധേയയാണ്.

Story Summary: Popular rapper Vedan (Hirandas Murali) and writer Navamilatha got married in a simple ceremony at Vedan’s residence in Mulankunnathukavu, Thrissur. The marriage registration was completed at home by the Sub-Registrar. Vedan followed his earlier plan of getting married by witnessing the Indian Constitution.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala