Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaപുന്നപ്രയിൽ 14 കാരിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം; പിതാവടക്കം മൂന്ന്...

പുന്നപ്രയിൽ 14 കാരിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം; പിതാവടക്കം മൂന്ന് ബന്ധുക്കൾ പിടിയിൽ | Punnapra POCSO Case

🎙️ Latest Podcast

Always plays the latest podcast episode

ആലപ്പുഴ: സ്വന്തം പിതാവും അടുത്ത ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് (Punnapra POCSO Case). പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, ഇയാളുടെ മകൻ, മറ്റൊരു ബന്ധു എന്നിവരാണ് പീഡനത്തിന് നേതൃത്വം നൽകിയത്.

2024 മുതൽ കുട്ടിയെ ഇവർ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. വീട്ടിൽ വച്ചും ബന്ധുവീടുകളിൽ സഹിക്കാനാവാതെ വന്നതോടെ കുട്ടി തന്റെ ഒരു അടുത്ത സുഹൃത്തിനോട് വിവരം തുറന്നുപറഞ്ഞു. തുടർന്ന് സുഹൃത്ത് മുഖേനയാണ് ചൈൽഡ് ലൈനിലും പോലീസിലും വിവരം എത്തിയത്.

പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് കേസെടുക്കുകയും കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള കർശനമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധഭീഷണി മുഴക്കിയതിനും കേസുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.