Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKeralaMV ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ PK ശശി പങ്കെടുക്കില്ല...

MV ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ PK ശശി പങ്കെടുക്കില്ല | PK Sasi

🎙️ Latest Podcast

പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ നിന്ന് പി.കെ. ശശി വിട്ടുനിൽക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് താൻ പങ്കെടുക്കാത്തതെന്ന് ശശി വ്യക്തമാക്കുമ്പോഴും, അദ്ദേഹത്തെ തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് സംസ്ഥാന സെക്രട്ടറി നടത്തിയത്.(PK Sasi will not participate in the march led by MV Govindan)

പി.കെ. ശശിക്ക് പാർട്ടിയുമായി ചില പ്രശ്നങ്ങളുണ്ടെന്ന് ഗോവിന്ദൻ തുറന്നടിച്ചു. അതിനാലാണ് ബ്രാഞ്ച് മെമ്പറായി ഇരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശിയെന്നല്ല, ആര് പോയാലും സി.പി.എമ്മിന് അത് പ്രശ്നമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വൈകീട്ട് 4 മണിക്ക് മണ്ണാർക്കാട് നടക്കുന്ന ജാഥാ സ്വീകരണത്തിൽ പങ്കെടുക്കില്ലെന്ന് ശശി നേരത്തെ അറിയിച്ചിരുന്നു. നാളെ വി.ഡി. സതീശൻ നയിക്കുന്ന പരിപാടികളിലും താൻ ഉണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.