Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപള്ളികളും വീടുകളും ഭക്തർക്കായി തുറന്നുനൽകണം; ആറ്റുകാൽ പൊങ്കാലയിൽ മാതൃകയായി പാളയം ഇമാമിന്റെ...

പള്ളികളും വീടുകളും ഭക്തർക്കായി തുറന്നുനൽകണം; ആറ്റുകാൽ പൊങ്കാലയിൽ മാതൃകയായി പാളയം ഇമാമിന്റെ ആഹ്വാനം | Palayam Imam Suhaib Maulavi

🎙️ Latest Podcast

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് സഹായഹസ്തവുമായി മുന്നോട്ടുവരാൻ വിശ്വാസിസമൂഹത്തോടും നഗരവാസികളോടും ആഹ്വാനം ചെയ്ത് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി (Palayam Imam Suhaib Maulavi). പൊങ്കാലയുടെ പുണ്യവേളയിൽ തിരുവനന്തപുരത്തിന്റെ മികച്ച ആതിഥേയരായി നാം മാറണമെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിലെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും കുടിവെള്ളവും ഭക്ഷണവും നൽകണം. പൊങ്കാലയ്ക്കായി എത്തുന്നവർക്ക് വിശ്രമിക്കാൻ മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണം. ഇത്തവണ പൊങ്കാല റമദാൻ മാസത്തിലാണ് വരുന്നത്. നോമ്പിന്റെയും റമദാനിന്റെയും വിശുദ്ധിയിൽ റമദാൻ വിഭവങ്ങൾ അതിഥികൾക്ക് സമ്മാനിക്കാൻ വിശ്വാസികൾ തയ്യാറാകണം- അദ്ദേഹം ആഹ്വനം ചെയ്തു. സ്നേഹവും സാഹോദര്യവും കൊണ്ട് മാത്രമേ ഇസ്‌ലാമോഫോബിയയെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്നേഹത്തിന്റെ അനുഭവങ്ങൾ ഓരോ ഭക്തനും സമ്മാനിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിലടക്കം പാളയം ഇമാമിന്റെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വർഗീയ ധ്രുവീകരണങ്ങൾക്കിടയിൽ കേരളത്തിന്റെ മതേതര മനസ്സിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഇമാമിന്റെ വാക്കുകളെന്ന് പലരും കുറിച്ചു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പള്ളികൾ ഭക്തർക്കായി തുറന്നുകൊടുത്തിരുന്നു.

നാടിന്റെ ഐക്യവും സൗഹൃദവും വിളിച്ചോതുന്ന പാളയം ഇമാമിന്റെ ഈ ആഹ്വാനം ഇത്തവണത്തെ പൊങ്കാലയെ കൂടുതൽ സവിശേഷമാക്കുന്നു.

Story Summary: Palayam Imam Dr. Suhaib Maulavi has called upon the people of Trivandrum to be great hosts for devotees attending the Attukal Pongala. He urged Muslims to open mosques and homes for the pilgrims and share water, food, and Ramadan treats. He emphasized that love and brotherhood are the best ways to counter Islamophobia and hate.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.