Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeKeralaപാലക്കാട് നാടിനെ നടുക്കിയ അപകടം; കാറിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ്...

പാലക്കാട് നാടിനെ നടുക്കിയ അപകടം; കാറിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരണം | Palakkad Accident

പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു (Palakkad Accident). കൽപ്പത്തി കുന്നുംപുറം സ്വദേശി ഫൈസൽ (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട് വെച്ചായിരുന്നു അപകടം.

ഫൈസലും മകനും ബൈക്കിൽ സഞ്ചരിക്കവെ അമിതവേഗതയിലെത്തിയ കാർ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫൈസൽ റോഡിന്റെ ഒരു വശത്തേക്കും മകൻ മറുവശത്തേക്കും തെറിച്ചുവീണു. റോഡിലേക്ക് വീണ ഫൈസലിന്റെ ശരീരത്തിലൂടെ അതേസമയം വന്ന ബസ് കയറിയിറങ്ങുകയായിരുന്നു.

റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാൽ ഫൈസലിന്റെ മകൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.

അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ടൗൺ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്. ഫൈസലിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala