Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKeralaപാലക്കാട്ട് ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ കിണറ്റിലെറിഞ്ഞു കൊന്നു | Palakkad Elephant...

പാലക്കാട്ട് ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ കിണറ്റിലെറിഞ്ഞു കൊന്നു | Palakkad Elephant Attack News

🎙️ Latest Podcast

പാലക്കാട്: കേരളശേരി തടുക്കശേരി നാഗംകുളങ്ങര ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു (Palakkad Elephant Attack News). കൊല്ലങ്കോട് ആനമാരി സ്വദേശി രാമൻ (25) ആണ് മരിച്ചത്. ബ്രാഹ്മണി ഗോവിന്ദൻകുട്ടി (പാലോട് ഗോവിന്ദൻകുട്ടി) എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആനയിടഞ്ഞത്. പാപ്പാനായ രാമനെ തുമ്പിക്കൈക്കെടുത്ത് അടുത്തുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാപ്പാനെ ആക്രമിച്ച ശേഷം വിരണ്ടോടിയ ആന ഒരു മണിക്കൂറിലേറെ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമീപത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ആന നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. നാട്ടുകാരും എലിഫന്റ് സ്ക്വാഡും ചേർന്ന് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉത്സവ സീസണുകളിൽ ആനകൾ ഇടയുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Story Summary
A 25-year-old elephant mahout named Raman, a native of Kollengode, was killed after an elephant named Brahmani Govindankutty (Palode Govindankutty) ran amok during the Nagamkulangara festival in Palakkad. The incident occurred while the elephant was being bathed. The tusker reportedly threw Raman into a nearby well. Despite being rushed to the hospital, he succumbed to his injuries. The elephant caused panic in the area for over an hour before being restrained.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.