Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaപാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ച് കയറി അപകടം; യുവാവിന് ദാരുണാന്ത്യം |...

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ച് കയറി അപകടം; യുവാവിന് ദാരുണാന്ത്യം | Palakkad Road Accident

🎙️ Latest Podcast

പാലക്കാട്: ആലത്തൂർ പാടൂരിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു (Palakkad Road Accident). പുതുക്കോട് തിരുവടപൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പഴയന്നൂർ വേങ്ങന്നൂർ സ്വദേശി റാഷിദിന് പരിക്കേറ്റു.

ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന അനസും റാഷിദും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞ സ്കൂട്ടർ എതിരെ വന്ന ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അനസിന്റെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ റാഷിദ് ചികിത്സയിലാണ്. സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.