Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala'മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, എന്ത് കൊണ്ടാണ് പാർട്ടിയിലേക്ക് തിരിച്ചെടുക്കാത്തത്...

‘മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, എന്ത് കൊണ്ടാണ് പാർട്ടിയിലേക്ക് തിരിച്ചെടുക്കാത്തത് എന്ന് അറിയില്ല’: A സുരേഷ് | Assembly elections

🎙️ Latest Podcast

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ. എ. സുരേഷ്. കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും മത്സരിക്കുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.(No decision has been taken on contesting in Malampuzha, A Suresh about Assembly elections)

മത്സരിക്കുന്ന കാര്യം പെട്ടെന്ന് തീരുമാനിക്കാനാവില്ല. തന്നോട് അടുപ്പമുള്ളവരുമായി ചർച്ചകൾ നടത്തിവരികയാണ്. 12 വർഷമായിട്ടും തന്നെ എന്തുകൊണ്ടാണ് പാർട്ടിയിലേക്ക് തിരികെ എടുക്കാത്തതെന്ന് അറിയില്ല. പലതവണ അഭ്യർത്ഥിച്ചിട്ടും അംഗത്വം നൽകാൻ പാർട്ടി തയ്യാറായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിക്കുമ്പോൾ ചെങ്കൊടി പുതച്ചു കിടക്കണം എന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മലമ്പുഴയിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ പ്രതികരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.