തിരുവനന്തപുരം: തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) ക്ലിനിക്കൽ അസിസ്റ്റന്റ്ഷിപ്പ് പ്രോഗ്രാമിന് കീഴിൽ ഒഴിവ് (NISH Thiruvananthapuram recruitment). ക്ലിനിക്കൽ സൂപ്പർവൈസർ (ഫിസിയോതെറാപ്പി) തസ്തികയിലേക്കാണ് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷ കാലാവധിയുള്ള പ്രോഗ്രാമാണിത്.
പ്രധാന വിവരങ്ങൾ:
തസ്തിക: ക്ലിനിക്കൽ സൂപ്പർവൈസർ (ഫിസിയോതെറാപ്പി).
പ്രായപരിധി: 2026 ജനുവരി 1-ന് 40 വയസ് കവിയാൻ പാടില്ല.
അവസാന തീയതി: അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16 വൈകിട്ട് 5 മണി വരെയാണ്.
കൂടുതൽ വിവരങ്ങൾക്ക്: യോഗ്യതകൾ, അപേക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കായി http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story Summary:
National Institute of Speech and Hearing (NISH), Thiruvananthapuram, invites applications for the post of Clinical Supervisor (Physiotherapy) under its one-year Clinical Assistantship Programme. Eligible candidates below 40 years of age (as of Jan 1, 2026) can apply before March 16, 5 PM.

