Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala"പാലക്കാട്ടെ സുഹൃത്തുക്കൾക്ക് ഇയാളുടെ പേരിൽ തലകുനിക്കേണ്ടി വരില്ല"; രമേശ് പിഷാരടിക്ക് പിന്തുണയുമായി...

“പാലക്കാട്ടെ സുഹൃത്തുക്കൾക്ക് ഇയാളുടെ പേരിൽ തലകുനിക്കേണ്ടി വരില്ല”; രമേശ് പിഷാരടിക്ക് പിന്തുണയുമായി നിസാർ മാമുക്കോയ | Ramesh Pisharody

🎙️ Latest Podcast

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന നടൻ രമേശ് പിഷാരടിക്ക് പിന്തുണയുമായി അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ (Ramesh Pisharody0. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഒരു ‘യഥാർത്ഥ കോൺഗ്രസുകാരൻ’ എന്ന നിലയിൽ പിഷാരടിയുടെ വ്യക്തിത്വത്തെ അദ്ദേഹം വാനോളം പുകഴ്ത്തിയത്.

തമാശക്കാരൻ എന്ന ലേബലിനപ്പുറം പിഷാരടി എന്ന വ്യക്തിയുടെ ഗൗരവവും വായനാശീലവും ജനങ്ങളോടുള്ള പെരുമാറ്റവും പാലക്കാട് മണ്ഡലത്തിന് മുതൽക്കൂട്ടാകുമെന്ന് നിസാർ അഭിപ്രായപ്പെട്ടു.

“പിഷാരടി എന്റെ അടുത്ത സുഹൃത്താണ്. എപ്പോൾ വിളിച്ചാലും കൈയകലെ അദ്ദേഹമുണ്ടാകും. നന്നായി വായിക്കുന്ന, ഏത് വേദിയിലും മാന്യമായി സംസാരിക്കാൻ അറിയുന്ന വ്യക്തിയാണ് അദ്ദേഹം.””ജോലി തമാശ പറയലാണെങ്കിലും സ്വഭാവം ആവശ്യത്തിന് ഗൗരവമുള്ളതാണ്. ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത, ആളുകളോട് മാന്യമായി പെരുമാറാൻ അറിയുന്ന സ്ഥാനാർഥിയാണ് അദ്ദേഹം.”

“പാലക്കാട്ടെ സുഹൃത്തുക്കൾക്ക് ഒരിക്കലും ഇയാളുടെ പേരിൽ തലകുനിക്കേണ്ടി വരില്ലെന്ന് ഒരു കോൺഗ്രസുകാരനായ എനിക്ക് ഉറപ്പുണ്ട്. പാർട്ടി നോക്കാതെ എന്റെ വ്യക്തിബന്ധത്തിലുള്ള എല്ലാ സ്ഥാനാർഥികളെയും ഞാൻ പിന്തുണയ്ക്കും.”

തിരഞ്ഞെടുപ്പ് ചൂടിലായ പാലക്കാട് മണ്ഡലത്തിൽ സെലിബ്രിറ്റി പരിവേഷത്തിനപ്പുറം പിഷാരടിക്ക് ലഭിക്കുന്ന ഇത്തരം വ്യക്തിപരമായ പിന്തുണകൾ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.

Story Summary:
Nisar Mamukkoya, son of the late legendary actor Mamukkoya, has extended his heartfelt support to Ramesh Pisharody, the UDF candidate for Palakkad. In a Facebook post, Nisar praised Pisharody’s character, reading habits, and public speaking skills, stating that the people of Palakkad will never have to regret choosing him. He highlighted Pisharody as a clean-imaged candidate who balances humor with necessary seriousness.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.