Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKeralaനെടുമങ്ങാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അച്ഛനും മകനും പരിക്ക്, വീട് ഭാഗികമായി...

നെടുമങ്ങാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അച്ഛനും മകനും പരിക്ക്, വീട് ഭാഗികമായി തകർന്നു | Nedumangad Gas Cylinder Blast

🎙️ Latest Podcast

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബാംഗങ്ങൾക്ക് പരിക്ക് (Nedumangad Gas Cylinder Blast). കായ്പാടി ലക്ഷം വീട് കോളനിക്ക് സമീപം താന്നിമൂട് നിഹാസ് മൻസിലിൽ ഷാജഹാന്റെ വീട്ടിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സ്ഫോടനം നടന്നത്. ഈ സമയത്ത് വീട്ടുകാർ എല്ലാവരും ഉറക്കത്തിലായിരുന്നു.വീട്ടുടമസ്ഥനായ ഷാജഹാൻ, മകൻ നിഹാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഷാജഹാന് 25 ശതമാനം പൊള്ളലേറ്റു. സ്ഫോടനത്തിന്റെ ശക്തിയിൽ തെറിച്ചുവീണ നിഹാസിന്റെ നെറ്റിക്കും തലയ്ക്കും പരിക്കുണ്ട്.പരിക്കേറ്റ ഇരുവരെയു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഫോടനത്തിൽ വീടിന്റെ ചുമരുകൾക്ക് വലിയ വിള്ളലുകൾ സംഭവിക്കുകയും മേൽക്കൂരയ്ക്കും മറ്റും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പുതിയതായി വാങ്ങിയ സിലിണ്ടറാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ദിവസമാണ് ഗ്യാസ് ഏജൻസിയിൽ നിന്നും നിറച്ച സിലിണ്ടർ ഇവർ വാങ്ങിയത്. സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Story Summary:
A gas cylinder explosion at a house in Nedumangad, Thiruvananthapuram, left a father and son injured early Saturday morning. Shajahan sustained 25% burns, while his son Nihas suffered head injuries from the blast’s impact. The house was partially destroyed, with walls cracked and household items gutted. The explosion involved a cylinder recently purchased from a local agency, and authorities are investigating a potential gas leak as the cause.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.