കൊല്ലം: ജില്ലയിലെ കോളേജുകളിൽ നാളെ (മാർച്ച് 6, വെള്ളി) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു (KSU educational bandh Kollam). കൊട്ടാരക്കര എസ്.ജി. കോളേജിൽ കെഎസ് യു നേതാവിനെതിരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജില്ലയിലെ സ്കൂളുകളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ക്യാമ്പസുകളിലും പഠിപ്പുമുടക്കുമെന്ന് കെഎസ് യു നേതൃത്വം വ്യക്തമാക്കി.
എസ്.ജി. കോളേജിലെ കെഎസ് യു യൂണിറ്റ് ഭാരവാഹിയെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ക്യാമ്പസുകളിൽ രാഷ്ട്രീയ ഏകപക്ഷീയത നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെഎസ് യു അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര മേഖലയിലും പ്രധാന ക്യാമ്പസുകൾക്ക് മുന്നിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ബന്ദുമായി സഹകരിക്കണമെന്ന് കെഎസ് യു ജില്ലാ കമ്മിറ്റി അറിയിച്ചു.
Story Summary:
The KSU has called for a district-wide educational strike (Bandh) in Kollam tomorrow, following an alleged attack on a KSU leader at Kottarakkara SG College by SFI-DYFI activists. While schools are exempted, all colleges in the district will remain closed as part of the protest.

