Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeKeralaകെ.എസ്.ആർ.ടി.സി സ്മാർട്ട് കാർഡ്: റീചാർജ് പരിധി 5,000 രൂപയാക്കി; ബോണസ് ആനുകൂല്യങ്ങളും...

കെ.എസ്.ആർ.ടി.സി സ്മാർട്ട് കാർഡ്: റീചാർജ് പരിധി 5,000 രൂപയാക്കി; ബോണസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു | KSRTC Smart Travel Card

🎙️ Latest Podcast

തിരുവനന്തപുരം: സ്മാർട്ട് കാർഡ് റീചാർജ് പരിധി 5,000 രൂപയാക്കി കെ.എസ്.ആർ.ടി.സി. യാത്രക്കാർക്ക് പണത്തിന് പകരം സ്മാർട്ട് കാർഡ് (KSRTC Smart Travel Card) ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന സൗകര്യം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്. എ.ടി.എം കാർഡുകൾ പോലെ ബസിലെ മെഷീനുകളിൽ സ്വൈപ്പ് ചെയ്ത് ടിക്കറ്റ് നിരക്ക് അടയ്ക്കാം.

റീചാർജ് സ്ലാബുകളും ബോണസ് തുകയും:
റീചാർജ് ചെയ്യുന്ന തുകയനുസരിച്ച് യാത്രക്കാർക്ക് അധിക തുക (Bonus) ലഭിക്കുന്നതാണ്:

റീചാർജ് തുക ലഭിക്കുന്ന ബോണസ്
1,000 – 1,999 രൂപ 40 രൂപ അധികം
2,000 രൂപയ്ക്ക് മുകളിൽ 100 രൂപ അധികം
3,000 രൂപയ്ക്ക് മുകളിൽ 150 രൂപ അധികം
4,000 രൂപയ്ക്ക് മുകളിൽ 200 രൂപ അധികം

 

പ്രധാന പ്രത്യേകതകൾ:
100 രൂപയാണ് കാർഡിന്റെ വില. കുറഞ്ഞത് 100 രൂപ മുതൽ റീചാർജ് ചെയ്യാം.കാർഡിലെ തുകയ്ക്ക് ഒരു വർഷമാണ് കാലാവധി. ഒരു വർഷം ഉപയോഗിക്കാതിരുന്നാൽ കാർഡ് പ്രവർത്തനരഹിതമാകുമെങ്കിലും ഡിപ്പോകൾ വഴി വീണ്ടും ആക്ടിവേറ്റ് ചെയ്യാം.ഈ കാർഡ് ഒരാൾക്ക് തന്നെ വേണമെന്ന് നിർബന്ധമില്ല. വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ കാർഡ് കൈമാറി യാത്ര ചെയ്യാം.

എവിടെ ലഭിക്കും?:
കെ.എസ്.ആർ.ടി.സി ഡിപ്പോകൾ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, ബസ് കണ്ടക്ടർമാർ എന്നിവരിൽ നിന്ന് നേരിട്ട് വാങ്ങാനും റീചാർജ് ചെയ്യാനും സാധിക്കും. ചലോ (Chalo) ആപ്പ് വഴിയും റീചാർജ് ചെയ്യാം.ബസിലെ ഇ.ടി.എം മെഷീൻ വഴിയോ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ ബാലൻസ് അറിയാം.

യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള ചില്ലറ തർക്കങ്ങൾ ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. നിലവിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ഈ സേവനം ലഭ്യമാണ്. വരും മാസങ്ങളിൽ വിദ്യാർത്ഥികളുടെ കൺസഷൻ കാർഡുകളും ഈ രൂപത്തിലേക്ക് മാറ്റാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്.

Short Story Summary:
KSRTC has increased the maximum recharge limit of its smart travel cards from ₹3,000 to ₹5,000 to make bus travel more user-friendly. Passengers can now enjoy bonus amounts ranging from ₹40 to ₹200 depending on the recharge slab. The cards, priced at ₹100, can be used by family or friends and aim to eliminate disputes over loose change. Available at depots and through conductors, the cards can also be managed via the Chalo app.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.