Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaതാമരശ്ശേരി ചുരത്തിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു: 38 പേർക്ക് പരിക്ക്,...

താമരശ്ശേരി ചുരത്തിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു: 38 പേർക്ക് പരിക്ക്, ഗതാഗതക്കുരുക്ക് | KSRTC

🎙️ Latest Podcast

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.(KSRTC bus and lorry collide at Thamarassery pass, 38 injured)

അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 പേരെയും, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ 20 പേരെയും, സ്വകാര്യ ആശുപത്രിയിൽ 2 പേരെയും പ്രവേശിപ്പിച്ചു.

അപകടത്തെത്തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. റോഡിന് കുറുകെ കിടന്ന വാഹനങ്ങൾ മാറ്റാൻ ക്രെയിൻ എത്തിക്കേണ്ടി വന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനങ്ങൾ നീക്കം ചെയ്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.