Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaകൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; മൂത്ത സഹോദരൻ അടിയേറ്റ് മരിച്ചു |...

കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; മൂത്ത സഹോദരൻ അടിയേറ്റ് മരിച്ചു | Kollam Eravipuram Murder

🎙️ Latest Podcast

കൊല്ലം: ഇരവിപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ മൂത്ത സഹോദരനെ അടിച്ചു കൊലപ്പെടുത്തി (Kollam Eravipuram Murder). ഇരവിപുരം സ്വദേശി അനിൽ (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരൻ കെനിലിനെ (43) ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് (ഫെബ്രുവരി 12) ഉച്ചയോടെയാണ് സഹോദരങ്ങൾ തമ്മിൽ വീട്ടിൽ വെച്ച് തർക്കം തുടങ്ങിയത്. വൈകിട്ട് നാല് മണിയോടെ തർക്കം രൂക്ഷമാവുകയും കെനിൽ തടിക്കഷ്ണം ഉപയോഗിച്ച് അനിലിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച അനിലിനും പ്രതി കെനിലിനും മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ഇരുവരും ഇതിനായി ചികിത്സ തേടിയിരുന്നതായും പോലീസ് അറിയിച്ചു. സംഭവസമയത്ത് ഇവരുടെ വൃദ്ധയായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവത്തിന് പിന്നാലെ കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.