കൊച്ചി: വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് (Kochi MVD Fine). വൈപ്പിൻ സ്വദേശിയുടെ കാറിനാണ് കഴിഞ്ഞ ദിവസം വൻതുക പിഴ ഈടാക്കിയത്. ഏകദേശം 70,000 രൂപ ചിലവഴിച്ച് നടത്തിയ മോഡിഫിക്കേഷനുകൾ നിയമലംഘനമാണെന്ന് പരിശോധനയിൽ കണ്ടെത്തി.ശബ്ദമലിനീകരണമുണ്ടാക്കുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ സൈലൻസർ വാഹനത്തിൽ ഘടിപ്പിച്ചിരുന്നു.വാഹനത്തിന്റെ ഘടനയിൽ മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായ മറ്റ് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
35,000 രൂപ പിഴയ്ക്ക് പുറമെ ഡ്രൈവർക്ക് നിർബന്ധിത ബോധവൽക്കരണ ക്ലാസും നൽകി. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ എംവിഡി ആരംഭിച്ചിട്ടുണ്ട്.അനധികൃതമായി ഘടിപ്പിച്ച സൈലൻസർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ നീക്കം ചെയ്ത് വാഹനം പഴയപടിയാക്കിയ ശേഷം ആർടി ഓഫീസിൽ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടു.
അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന രൂപമാറ്റങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
Story Summary: The Motor Vehicles Department (MVD) in Kochi fined a resident of Vypin ₹35,000 for illegally modifying his car. The vehicle, which underwent modifications worth ₹70,000 including an unauthorized silencer, was caught by Edappally Traffic Police. In addition to the fine, the MVD initiated steps to suspend the driver’s license and ordered the owner to restore the car to its original condition.

