വടകര: കെ.കെ. രമയുടെ ചുമരെഴുത്തിൽ കരി ഓയിൽ പ്രയോഗം (KK Rema Election Campaign Attack). വടകര വെള്ളികുളങ്ങര ടൗണിലെ മതിലിൽ എഴുതിയ തിരഞ്ഞെടുപ്പ് പരസ്യമാണ് തിങ്കളാഴ്ച രാവിലെ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആർഎംപിഐ ചോമ്പാല പോലീസിൽ പരാതി നൽകി. പരാജയഭീതി പൂണ്ട ഇടത് പക്ഷമാണ് ഇതിന് പിന്നിലെന്ന് ആർഎംപിഐ ആരോപിച്ചു.
ടൗണിലെ പ്രധാന ചുമരെഴുത്തുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ഇത് വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചോമ്പാൽ ഹാർബറിൽ പ്രചാരണത്തിനെത്തിയ സ്ഥാനാർത്ഥിയെ പൊതുജനങ്ങൾ തടഞ്ഞുവെച്ചു എന്ന രീതിയിലുള്ള നിർമ്മിത ബുദ്ധി (AI) വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് കെ.കെ. രമ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.കെ. രമ റൂറൽ എസ്പിക്ക് പരാതി നൽകി.
വടകരയിൽ തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ സ്ഥാനാർത്ഥികൾക്കെതിരെ നടക്കുന്ന സൈബർ-ഭൗതിക ആക്രമണങ്ങൾ പോലീസിന് വലിയ തലവേദനയാകുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് സൈബർ സെൽ അറിയിച്ചു.
Short Story Summary:
The election campaign of KK Rema, the RMPI candidate supported by UDF in Vadakara, faced vandalism and cyberattacks. Her campaign wall writings in Vellikulangara were defaced with burnt engine oil. Additionally, Rema filed a complaint with the Rural SP against a fake AI-generated video claiming she was blocked by locals at Chombal Harbour. She also sought action against those using obscene language and spreading misinformation on social media to tarnish her image.

