Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaകിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍: ചിന്മയ വിദ്യാലയ കാട്ടാക്കടയ്ക്ക് ഒന്നാം സ്ഥാനം

കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍: ചിന്മയ വിദ്യാലയ കാട്ടാക്കടയ്ക്ക് ഒന്നാം സ്ഥാനം

🎙️ Latest Podcast

തിരുവനന്തപുരം : ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈന്‍സ്‌റ് ക്യാന്‍സര്‍ ടുഗെതര്‍’ (ഫാക്ട്) എന്ന പേരില്‍ കിംസ്‌ഹെല്‍ത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനില്‍ ക്യാന്‍സര്‍ അവബോധം, പ്രതിരോധം നേരത്തെയുള്ള നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ 19 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടുകള്‍ അവതരിപ്പിച്ചത്.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ നാലാഞ്ചിറ സര്‍വോദയ വിദ്യാലയ (ICSE) 50,000 രൂപയും, മൂന്നാം സ്ഥാനം നേടിയ കല്ലയം ലെക്കോൾ ചെമ്പക സിറീൻ വാലി 25,000 രൂപയും സമ്മാനമായി നേടി. പങ്കെടുത്ത മറ്റ് സ്‌കൂളുകള്‍ക്ക് 5,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിച്ചു. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ നടന്ന ചടങ്ങില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സമ്മാനദാനം നിര്‍വഹിച്ചു.

ക്യാൻസറിനെതിരെ സമൂഹത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. അതോടൊപ്പം, ക്യാൻസർ രോഗികൾക്ക് കിംസ്‌ഹെൽത്തിന്റെ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനായി ‘കെയർ കണക്ട്’ എന്നൊരു മൊബൈൽ ആപ്പും വിദ്യാർത്ഥികൾ വികസിപ്പിച്ചു. ഒരു ടാപ്പിലൂടെ സഹായമെത്തിക്കാൻ ഈ ആപ്പ് ഉപകരിക്കും.

ക്യാൻസറിനെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് ആശുപത്രികളിലല്ല, മറിച്ച് ക്ലാസ് മുറികളിലും, നമ്മുടെ തീരുമാനങ്ങളിലും, ദോഷകരമായവ ഉപേക്ഷിച്ച് ആരോഗ്യം തിരഞ്ഞെടുക്കുന്ന യുവമനസ്സുകളിലുമാണ് എന്ന് ഡോ. എം.ഐ സഹദുള്ള പറഞ്ഞു. കിംസ്‌ഹെൽത്ത് ക്യാൻസർ സെന്റർ ആൻഡ് സി.എസ്.ആർ സി.ഇ.ഒ രശ്മി അയിഷ, എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ ആൻഡ് ഫാർമസി സർവീസസ് ഡയറക്ടർ ഡോ. പി.എം സുഹറ, ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഗോപിനാഥ മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.