തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ സമഗ്ര വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ അനുവദിച്ച് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി (Kerala ministers district charge order). ജില്ലകളിലെ വികസന പദ്ധതികളുടെ മേൽനോട്ടം, അവലോകന യോഗങ്ങൾ, ജനസമ്പർക്ക പരിപാടികൾ എന്നിവ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് മന്ത്രിമാർക്ക് പ്രത്യേകമായി ജില്ലകളുടെ ചുമതല വീതിച്ചു നൽകിയിരിക്കുന്നത്.
മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ പ്രത്യേക വികസന ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനിൽകുമാറിനുമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഹൈറേഞ്ച് മേഖലയായ ഇടുക്കിയിൽ അനൂപ് ജേക്കബും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
മന്ത്രിമാരും അവർക്ക് ചുമതലയുള്ള ജില്ലകളും താഴെ പറയുന്ന പ്രകാരമാണ്:
തിരുവനന്തപുരം — സി.പി. ജോൺ
കൊല്ലം — ഷിബു ബേബി ജോൺ
പത്തനംതിട്ട — പി.സി. വിഷ്ണുനാഥ്
ആലപ്പുഴ — എം. ലിജു
കോട്ടയം — മോൻസ് ജോസഫ്
ഇടുക്കി — അനൂപ് ജേക്കബ്
എറണാകുളം — റോജി എം. ജോൺ
തൃശ്ശൂർ — ഒ.ജെ. ജനീഷ്
പാലക്കാട് — എൻ. ഷംസുദ്ദീൻ
മലപ്പുറം — പി.കെ. ബഷീർ
കോഴിക്കോട് — എ.പി. അനിൽകുമാർ
വയനാട് — ടി. സിദ്ദിഖ്
കണ്ണൂർ — സണ്ണി ജോസഫ്
കാസർഗോഡ് — കെ.എം. ഷാജി
പുതിയ ചുമതലകൾ നിലവിൽ വന്നതോടെ അതത് ജില്ലകളിലെ വികസന പദ്ധതികളുടെ ഫയൽ നീക്കങ്ങൾ വേഗത്തിലാകുമെന്നാണ് വിലയിരുത്തൽ. ജില്ലാ വികസന സമിതി (DDC) യോഗങ്ങൾ ഇനി മുതൽ ഈ മന്ത്രിമാരുടെ അധ്യക്ഷതയിലായിരിക്കും ചേരുക. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
Story Summary: The Kerala government has issued an official order assigning district-level charges to ministers for development coordination. Key assignments include KM Shaji for Kasaragod, AP Anil Kumar for Kozhikode, Anoop Jacob for Idukki, and PC Vishnunath for Pathanamthitta.

