തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു (KC Venugopal Nithin Raj Death). പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അധ്യാപകരിൽ നിന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ നിതിൻ നേരിട്ട മാനസിക പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ ഇത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതിയാകില്ല. കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മാതൃകാപരമായ നടപടി സ്വീകരിക്കണം.
തിരുവനന്തപുരം സ്വദേശിയായ നിതിന്റെ കുടുംബം വലിയ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. അവർക്ക് അർഹമായ നീതിയും സഹായവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. മകന്റെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ പീഡനമാണെന്ന് കുടുംബം ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ തലത്തിലും ഈ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.
Story Summary:
AICC General Secretary K.C. Venugopal has demanded a high-level probe into the death of Nithin Raj, a BDS student at Anjarakandy Dental College, Kannur. He urged the government to appoint a Special Investigation Team (SIT) to investigate the allegations of casteist and racial harassment by teachers. Venugopal stated that suspension of teachers is insufficient and called for criminal charges, including abetment of suicide, to ensure justice for Nithin’s financially struggling family.

