Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaപണിമുടക്ക്: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു | Kerala Lottery...

പണിമുടക്ക്: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു | Kerala Lottery Result

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യവ്യാപകമായി നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് പ്രമാണിച്ച് ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് (KN-610) ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു (Kerala Lottery Result). പുതുക്കിയ നിശ്ചയപ്രകാരം ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് വികാസ് ഭവനിൽ നറുക്കെടുപ്പ് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു.

പണിമുടക്ക് കാരണം ലോട്ടറി ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതി സർക്കാരിനെ അറിയിച്ചിരുന്നു. ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരം, കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) പ്രകാരമാണ് നറുക്കെടുപ്പ് തീയതി മാറ്റാൻ തീരുമാനിച്ചത്.

പണിമുടക്ക് പ്രമാണിച്ച് ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഉണ്ടായേക്കാവുന്ന നഷ്ടം കണക്കിലെടുത്താണ് ഈ നടപടി. വ്യാഴാഴ്ച നറുക്കെടുപ്പ് ഉണ്ടാകില്ലെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് വികാസ് ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.