കണ്ണൂർ: വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിനുള്ളിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പരാതി. വോട്ട് ചെയ്യാൻ ബൂത്തിനുള്ളിലേക്ക് അനുയായിയോടൊപ്പമാണ് സുധാകരൻ കയറിയതെന്നാണ് പ്രധാന ആരോപണം (K Sudhakaran Polling Booth Violation). കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകിയിട്ടുണ്ട്. യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
വോട്ട് ചെയ്യുന്നതിനിടെ ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായും സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്ന തരത്തിലുള്ള നീക്കമാണിതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ സഹിതമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും കർശനമായ നിയമങ്ങളും നിലനിൽക്കുന്ന ബൂത്തിനുള്ളിൽ എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്നതും ചർച്ചയാകുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ വിശദമായ പരിശോധന നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.
Summary: A complaint has been filed against former KPCC President K. Sudhakaran for allegedly violating election rules inside a polling booth. The complaint, filed by Yuva Morcha Vice President K. Shijil, states that Sudhakaran entered the booth with a follower and used a mobile phone to record the voting process. Visual evidence has been submitted to the Election Commission along with the complaint, alleging a breach of voting secrecy.

