Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaMV ഗോവിന്ദന് വയോധികൻ പെൻഷൻ പണം നൽകിയ സംഭവം: നിർണ്ണായക വെളിപ്പെടുത്തൽ...

MV ഗോവിന്ദന് വയോധികൻ പെൻഷൻ പണം നൽകിയ സംഭവം: നിർണ്ണായക വെളിപ്പെടുത്തൽ | MV Govindan

🎙️ Latest Podcast

കോഴിക്കോട്: സിപിഎം വികസന മുന്നേറ്റ ജാഥയ്ക്കിടെ എം.വി. ഗോവിന്ദന് വയോധികൻ പെൻഷൻ തുക കൈമാറിയ സംഭവം വ്യാജമാണെന്ന വെളിപ്പെടുത്തലുമായി വയോധികൻ തന്നെ രംഗത്ത്. താൻ സ്വമേധയാ പണം നൽകിയതല്ലെന്നും ചിലർ നിർബന്ധിച്ച് സ്റ്റേജിൽ കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് വിവരം.(Incident where an elderly man gave pension money to MV Govindan, Crucial revelation)

പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ അത് തിരികെ പോക്കറ്റിൽ ഇട്ടുതരുമെന്ന് കൂടെയുള്ളവർ നേരത്തെ പറഞ്ഞു പഠിപ്പിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി. യുഡിഎഫ് വന്നാൽ പെൻഷൻ കിട്ടില്ല, അതുകൊണ്ട് ഈ തുക പാർട്ടിക്ക് നൽകുന്നു എന്ന് വയോധികൻ പറയുന്ന വീഡിയോ ഇടത് സൈബർ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

പെൻഷൻ മുടങ്ങാതെ നൽകുന്ന സർക്കാർ തുടരണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനായിരുന്നു ഈ നീക്കമെന്നാണ് സൂചന. സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും വാക്പോര് മുറുകുകയാണ്.  സിപിഎമ്മിൻ്റെ തിരക്കഥ പൊളിഞ്ഞെന്ന് കോൺഗ്രസ് പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.