Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaഹെല്‍ത്ത്കെയര്‍ എക്‌സ്സെലന്‍സ് അവാര്‍ഡ്: അംഗീകാര നിറവില്‍ കിംസ് കാസര്‍ഗോഡ്

ഹെല്‍ത്ത്കെയര്‍ എക്‌സ്സെലന്‍സ് അവാര്‍ഡ്: അംഗീകാര നിറവില്‍ കിംസ് കാസര്‍ഗോഡ്

🎙️ Latest Podcast

കാസര്‍ഗോഡ്: ഏറ്റവും മികച്ച മെറ്റേണിറ്റി ആന്‍ഡ് ഗൈനക്കോളജി ആശുപത്രിക്കുള്ള (100 ബെഡ് വരെ) ‘ധനം ഹെല്‍ത്ത്കെയര്‍ എക്‌സ്സെലന്‍സ് അവാര്‍ഡ് 2026’ നേടി കാസര്‍ഗോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്). കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2026 ല്‍ ഡോ. ഗിരിധര്‍ ഗ്യാനി (ഡയറക്ടര്‍ ജനറല്‍ എ.എച്ച്.പി.ഐ ആന്‍ഡ് ബോര്‍ഡ് മെമ്പര്‍ എന്‍.എ.ബി.എച്ച്), ജി.ബി മേനോന്‍ (മാനേജിങ്ങ് ഡയറക്ടര്‍, എ.സി.എം.ഇ കണ്‍സള്‍ട്ടിങ്ങ്) എന്നിവര്‍ ചേര്‍ന്ന് കിംസ് മെഡിക്കല്‍ സൂപ്രണ്ടന്റും എച്ച്.ഒ.ഡിയുമായ പ്രശസ്ത ഗൈനക്കോളജിസ്റ്റ് & ഒബ്‌സ്റ്റെട്രീഷ്യന്‍ ഡോ. ഉഷ മേനോന് പുരസ്‌കാരം കൈമാറി.

ഞങ്ങള്‍ എന്നും പിന്തുടരുന്ന ആതുര സേവനാ രംഗത്തെ മികവിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും കിംസ് കുടുംബത്തിന്റെ ഭാഗമായ ജീവനക്കാര്‍ക്കും ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് എന്നും കൂടെ നില്‍ക്കുന്ന ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണെന്നും ഡോ. ഉഷ മേനോന്‍ പുരസ്‌കാര നേട്ടത്തെ സംബന്ധിച്ച് പറഞ്ഞു. മികവിലേക്കുള്ള ഞങ്ങളുടെ ഈ യാത്രയില്‍ കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നെന്നും തുടര്‍ന്നും ഈ പിന്തുണ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും ഡോ. ഉഷ കൂട്ടിച്ചേര്‍ത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.