Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക് | Erattupetta...

ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക് | Erattupetta Bus Accident

🎙️ Latest Podcast

കോട്ടയം: ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കെഎസ്ആർടിസി ബസും വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു (Erattupetta Bus Accident). ഇന്ന് (ഞായർ, മെയ് 10, 2026) ഉച്ചയോടെയായിരുന്നു അപകടം. വാഗമണ്ണിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി ട്രാവലർ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തകർന്ന ട്രാവലറിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്‌സും പോലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഏഴുപേരെയും ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് നിയന്ത്രണം വിട്ട് ബസിലിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെത്തുടർന്ന് വാഗമൺ റോഡിൽ ദീർഘനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് ഇടപെട്ട് വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Story Summary: Seven people were injured after a KSRTC bus and a tourist traveler collided at Inchappara, near Erattupetta, Kottayam. The accident involved a group of tourists from Manimala returning from Vagamon. The traveler’s driver, who was trapped inside the vehicle, was rescued by the Fire Force after cutting open the wreckage. Preliminary reports suggest that a brake failure in the traveler led to the collision. All injured individuals are currently receiving medical treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.