Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ലോൺ മേള ഫെബ്രുവരി 17ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ലോൺ മേള ഫെബ്രുവരി 17ന്

🎙️ Latest Podcast

വ്യവസായ വാണിജ്യ വകുപ്പിൻ്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ റാംപ് (ആർ.എ.എം.പി) പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി താലൂക്ക് തല ലോൺ മേള ‘ബാങ്കേഴ്‌സ് മീറ്റ് 2025-26’ സംഘടിപ്പിക്കും. ഫെബ്രുവരി 17-ന് (ചൊവ്വാഴ്ച) രാവിലെ 9.30 മുതൽ തോപ്പുംപടി മാരിയോൺ ഹാളിലാണ് മേള നടക്കുക. കൊച്ചി താലൂക്ക് വ്യവസായ ഓഫീസിനാണ് മേളയുടെ ചുമതല.

ബാങ്ക് വായ്പയിലൂടെ വ്യവസായം ആരംഭിക്കാൻ താത്പര്യമുള്ളവർക്ക് വിവിധ വായ്‌പാ പദ്ധതികളെക്കുറിച്ച് നേരിട്ടറിയാൻ മേള അവസരം ഒരുക്കും. സംരംഭകരുടെ പ്രൊജക്റ്റുകൾ ബാങ്ക് പ്രതിനിധികൾ തൽസമയം വിലയിരുത്തി വായ്‌പാ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സൗകര്യവും മേളയിൽ ഒരുക്കിയിട്ടുണ്ട്.

എസ്.ബി.ഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കനറാ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ധനലക്ഷ്മി ബാങ്ക് തുടങ്ങി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മേളയിൽ സംബന്ധിക്കും. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ 9400442424, 9633065005, 9747961961 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.