Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaദീപക്കിന്റെ മരണം: ഷിംജിത പുറത്തിറങ്ങിയത് കൂക്കിവിളികൾക്കിടെ; പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി |...

ദീപക്കിന്റെ മരണം: ഷിംജിത പുറത്തിറങ്ങിയത് കൂക്കിവിളികൾക്കിടെ; പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി | Deepak Suicide Case

🎙️ Latest Podcast

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫ ജയിൽ മോചിതയായി (Deepak Suicide Case). ജയിലിന് പുറത്തിറങ്ങിയ ഷിംജിതയെ നാട്ടുകാർ കൂക്കിവിളികളോടെയാണ് സ്വീകരിച്ചത്. എന്നാൽ, ദീപക്കിനെതിരായ തന്റെ പരാതിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നായിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള ഷിംജിതയുടെ ആദ്യ പ്രതികരണം.

പ്രൊസീക്യൂഷന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

atഅതേസമയം , ദീപക്കിന്റെ ഫോൺ, ലാപ്‌ടോപ്പ് എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്ന് പ്രൊസീക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചത് വലിയ നിരാശയുണ്ടാക്കിയെന്ന് ദീപക്കിന്റെ കുടുംബം പ്രതികരിച്ചു. തന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷിംജിത ജയിലിൽ തന്നെ കഴിയേണ്ടവളാണെന്നും ദീപക്കിന്റെ ബന്ധുക്കൾ പറഞ്ഞു.

ജനുവരി 17-നാണ് സ്വകാര്യ ബസിൽ വെച്ച് ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നേരിട്ട മാനഹാനി മൂലം ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നു. ജനുവരി 21-ന് വടകരയിൽ നിന്നാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.