Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaതൊടുപുഴയിലെ യുവാവിൻ്റെ മരണം: നഗരസഭയെ പ്രതിക്കൂട്ടിലാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് |...

തൊടുപുഴയിലെ യുവാവിൻ്റെ മരണം: നഗരസഭയെ പ്രതിക്കൂട്ടിലാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് | PWD report

🎙️ Latest Podcast

ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയിലെ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും ഇത് തിരികെ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.(Death of young man in Thodupuzha, PWD report implicates the municipality)

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായി നഗരസഭ ജെ.സി.ബി ഉപയോഗിച്ചാണ് സ്ലാബുകൾ നീക്കം ചെയ്തത്. അശാസ്ത്രീയമായി മാറ്റിയതിനാൽ ഇവ പിന്നീട് തിരികെ സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയിലായി. നീക്കം ചെയ്ത സ്ലാബുകൾ പുനഃസ്ഥാപിക്കണമെന്ന് പലതവണ പി.ഡബ്ല്യു.ഡി അധികൃതർ ആവശ്യപ്പെട്ടിട്ടും നഗരസഭ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇനിയും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി സ്ലാബുകൾ പുനഃസ്ഥാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജെയിംസ് ബെന്നി ആണ് അപകടത്തിൽപ്പെട്ടത്. വളവിനോട് ചേർന്നുള്ള ഭാഗത്ത് നിയന്ത്രണം വിട്ട് യുവാവ് കലുങ്കില്ലാത്ത ഓടയിലേക്ക് പതിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.