Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKerala'കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, എംഎൽഎമാരുടെ എണ്ണം രണ്ടക്കം കടക്കും'; എൽഡിഎഫിനും...

‘കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, എംഎൽഎമാരുടെ എണ്ണം രണ്ടക്കം കടക്കും’; എൽഡിഎഫിനും യുഡിഎഫിനും എതിരെ എസ്. സുരേഷ് | S Suresh BJP Kerala

🎙️ Latest Podcast

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് (S Suresh BJP Kerala). സംസ്ഥാനത്ത് എൻഡിഎയ്ക്ക് രണ്ടക്ക സംഖ്യയിൽ എംഎൽഎമാരെ ലഭിക്കുമെന്നും എൽഡിഎഫിനോ യുഡിഎഫിനോ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ‘തൂക്കുമന്ത്രിസഭ’ വരാനാണ് സാധ്യതയെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതും വലതും മുന്നണികൾ വർഗീയവാദ പക്ഷമായി മാറിയെന്ന് സുരേഷ് ആരോപിച്ചു. മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തകർക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. വികസനം മാത്രമാണ് എൻഡിഎയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അപരൻമാരെ ഇറക്കാനും പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും അനാവശ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തിരുവനന്തപുരം നഗരത്തിൽ ബിജെപി കൗൺസിലർമാർ ജയിച്ച വാർഡുകളിൽ ബോധപൂർവ്വം കുടിവെള്ളം മുടക്കുകയാണ്. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ബിജെപിയെ കരിവാരിത്തേക്കാൻ നടത്തുന്ന ഗൂഢശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രശ്നത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് എസ്. സുരേഷ് ആവശ്യപ്പെട്ടു. നീചമായ രാഷ്ട്രീയ കളികളിൽ നിന്ന് വി. ശിവൻകുട്ടി പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 ശതമാനത്തിലേറെ മണ്ഡലങ്ങളിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ഈ തിരഞ്ഞെടുപ്പോടെ ഇടത്-വലത് മുന്നണികളുടെ പ്രസക്തി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Story Summary:
BJP State General Secretary S. Suresh predicted that the NDA would secure double-digit seats in the upcoming 2026 Kerala Assembly elections, leading to a hung assembly where the NDA acts as a kingmaker. He accused the LDF and UDF of aligning with communal forces and alleged that V. Sivankutty is attempting to sabotage the election in Nemom. Suresh also sought the Election Commission’s intervention regarding a water shortage issue in BJP-led wards in Thiruvananthapuram.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.