Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeKeralaമറയൂരിൽ ഭീതി പരത്തി കാട്ടുപോത്ത്: 2 സ്ത്രീകൾക്ക് പരിക്ക്; പഞ്ചായത്ത് ഓഫീസ്...

മറയൂരിൽ ഭീതി പരത്തി കാട്ടുപോത്ത്: 2 സ്ത്രീകൾക്ക് പരിക്ക്; പഞ്ചായത്ത് ഓഫീസ് ആക്രമിച്ചു | Bison

🎙️ Latest Podcast

ഇടുക്കി: ജനനിബിഡമായ മറയൂർ ടൗണിലും കുമ്മിട്ടാംകുഴി ഉന്നതി മേഖലയിലും കാട്ടുപോത്ത് ഇറങ്ങി വ്യാപക അക്രമം അഴിച്ചുവിട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി നാശനഷ്ടങ്ങൾ വരുത്തിയ മൃഗം ഒന്നരമണിക്കൂറോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി.(Bison spreads fear in Marayoor, 2 women injured; Panchayat office attacked)

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് വനമേഖലയിൽ നിന്ന് കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങിയത്. കുമ്മിട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി ചൊക്കൻ (65), സെൽവി രാമു (38) എന്നിവർക്കാണ് പരിക്കേറ്റത്. കൂലിപ്പണിക്ക് പോകാനായി വീടിന് പുറത്തിറങ്ങിയ ഇവരെ പാഞ്ഞുവന്ന കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. കാമാക്ഷിയുടെ തലയ്ക്കും കാലിനും സെൽവിയുടെ കാലിനുമാണ് പരിക്ക്.

ഉന്നതിയിലെ രണ്ട് വീടുകൾ ഭാഗികമായി തകർത്തു. ഉന്നതിയിലെ ആക്രമണത്തിന് ശേഷം ടൗണിലെത്തിയ കാട്ടുപോത്ത് മറയൂർ പഞ്ചായത്ത് ഓഫീസിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി. ഓഫീസിനുള്ളിലെത്തിയ മൃഗം സെക്രട്ടറിയുടെ കാബിനിൽ കുടുങ്ങി. വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി. കയറുകെട്ടി വാതിൽ തുറന്നാണ് കാട്ടുപോത്തിനെ ഓഫീസിന് പുറത്തിറക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.