Description
Digital Voice of Kerala
Wednesday, March 4, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാർ ജയിൽ മോചിതനായി; 90 ദിവസത്തിന്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാർ ജയിൽ മോചിതനായി; 90 ദിവസത്തിന് ശേഷം പുറത്തേക്ക് | A Padmakumar released from jail

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ജയിൽ മോചിതനായി. രണ്ടാമത്തെ കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. വൈകുന്നേരത്തോടെ അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ജയിലിന് പുറത്തേക്ക് പോയത്.

രണ്ട് പ്രധാന കേസുകളിലായിരുന്നു പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) പ്രതിചേർത്തിരുന്നത്. ദ്വാരപാലക ശില്പ കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം (Statutory Bail) അനുവദിക്കുകയായിരുന്നു.

കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ നവംബർ 20-നാണ് പത്മകുമാർ ആദ്യം അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.ഡിസംബർ രണ്ടിനാണ് ദ്വാരപാലക കേസിൽ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണക്കൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് മാസങ്ങൾ നീണ്ട ജയിൽ വാസത്തിന് അന്ത്യമായത്.

Story Summary:
Former Travancore Devaswom Board President and CPM leader A. Padmakumar has been released from jail after obtaining bail in the Sabarimala gold theft cases. He was granted statutory bail by the Kollam Vigilance Court in the ‘Dwarapalaka’ statue case as the SIT failed to file a chargesheet within the 90-day remand period. He had already secured bail in the ‘Kattilappali’ gold theft case earlier.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala