Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKeralaതൊടുപുഴയിൽ വിനോദ സഞ്ചാരത്തിനിടെ ദുരന്തം: ഇടിമിന്നൽ കവർന്നത് 12 വയസ്സുകാരിയുടെ ജീവൻ...

തൊടുപുഴയിൽ വിനോദ സഞ്ചാരത്തിനിടെ ദുരന്തം: ഇടിമിന്നൽ കവർന്നത് 12 വയസ്സുകാരിയുടെ ജീവൻ | Lightning

🎙️ Latest Podcast

ഇടുക്കി: അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിന് സംഭവിച്ചത് മറക്കാനാകാത്ത ദുരന്തം. തൊടുപുഴയ്ക്ക് സമീപം ഉറവപ്പാറ സന്ദർശിക്കാനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ അഫ്‌സലിന്റെ മകൾ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്.(12-year-old girl dies after being struck by lightning while on a tourist trip in Thodupuzha)

പെൺകുട്ടിയുടെ അച്ഛൻ അഫ്‌സലിനും (39), ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശി ഗോകുലിനും (26) പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പെരുമ്പാവൂരിൽ നിന്ന് തൊടുപുഴയിലെ സമ്മർഫെസ്റ്റ് കാണാനെത്തിയ കുടുംബം പിന്നീട് ഉറവപ്പാറ മലമുകളിൽ സന്ദർശനത്തിന് പോയതായിരുന്നു.

മലമുകളിൽ നിൽക്കുമ്പോൾ പെട്ടെന്ന് അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. അപകടം ഭയന്ന് മലയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അഫ്‌സലിനും മകൾക്കും ശക്തമായ ഇടിമിന്നലേറ്റത്. ഇരുവരും തെറിച്ചുവീണു. പരിക്കേറ്റു വീണ ഇവരെ സഹായിക്കാൻ ഓടിയെത്തിയപ്പോഴാണ് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി ഗോകുലിനും മിന്നലേറ്റത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.