Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeBusinessസ്വർണ്ണ വിലയിൽ റെക്കോർഡ് കുതിപ്പ്: ഒറ്റയടിക്ക് വർധിച്ചത് 1800 രൂപ! |...

സ്വർണ്ണ വിലയിൽ റെക്കോർഡ് കുതിപ്പ്: ഒറ്റയടിക്ക് വർധിച്ചത് 1800 രൂപ! | Gold price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്ന് മാത്രം പവന് 1,800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,320 രൂപയായി ഉയർന്നു. ചരിത്രത്തിലാദ്യമായാണ് വില ഈ നിരക്കിലെത്തുന്നത്.(Kerala Gold price hiked, know about today’s rate)

ഒരു പവൻ സ്വർണ്ണത്തിന് 1,19,320 രൂപയാണ്. 1,800 രൂപയാണ് കൂടിയത്. ഗ്രാമിന് 225രൂപ കൂടി 14,915 രൂപയായി. 2025 ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അവിടെനിന്നും വെറും ഒരു മാസത്തിനുള്ളിൽ വില 1.20 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തന്നോട് വിയോജിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ആഗോള വിപണിയിൽ ആശങ്കയുണ്ടാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.