Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeAlappuzha'വിളഞ്ഞല്ല പഴുത്തത്, സ്വയം ഉള്ളിലേക്ക് നോക്കട്ടെ': മന്ത്രി സജി ചെറിയാനെതിരെ പരോക്ഷ...

‘വിളഞ്ഞല്ല പഴുത്തത്, സ്വയം ഉള്ളിലേക്ക് നോക്കട്ടെ’: മന്ത്രി സജി ചെറിയാനെതിരെ പരോക്ഷ വിമർശനവുമായി G സുധാകരൻ | Saji Cherian

🎙️ Latest Podcast

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ പരോക്ഷമായി വിമർശനമുന്നയിച്ച് ജി. സുധാകരൻ. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ മൂക്കാതെ പഴുത്തവരാണെന്നും സ്വയം ഉള്ളിലേക്ക് നോക്കണമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(G Sudhakaran indirectly criticizes Minister Saji Cherian)

സമൂഹത്തിനും പാർട്ടിക്കും ദോഷകരമാകുന്ന വർഗീയ പരാമർശങ്ങൾ ആരിൽ നിന്നെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽ അവർ വിളയാതെ പഴുത്തവരാണെന്ന് കരുതണം. സമീപകാലത്തുണ്ടായ വിവാദ പ്രസ്താവനകളെ മുൻനിർത്തിയായിരുന്നു സുധാകരന്റെ കടന്നാക്രമണം.

നാല് തവണ ജയിച്ച് മന്ത്രിയായ ആളാണ് താനെന്നും മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.