Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKannurറിപ്പബ്ലിക് ദിനാഘോഷം : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു |...

റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു | Republic Day

🎙️ Latest Podcast

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രസംഗം പൂർത്തിയാക്കിയ ഉടൻ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു.(Republic Day celebrations, Minister Kadannappalli Ramachandran collapses)

വേദിയിലുണ്ടായിരുന്ന കണ്ണൂർ ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും ചേർന്നാണ് മന്ത്രിയെ താങ്ങിയത്. അൽപ്പസമയം അബോധാവസ്ഥയിലായ മന്ത്രിയെ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

അല്പസമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ മന്ത്രി സ്വയം നടന്നാണ് ആംബുലൻസിലേക്ക് കയറിയത് എന്നത് ആശ്വാസകരമായി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.