ആലപ്പുഴ: പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്ത മുൻ പഞ്ചായത്ത് മെമ്പറെയും സഹോദരനായ വിമുക്ത ഭടനെയും മർദിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.തകഴി സ്വദേശി അർജ്ജുൻ (26), വിഷ്ണു (24), അനന്തകൃഷ്ണൻ (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി കല്ലേപ്പുറം കരുമാടി ഭാഗത്ത് റോഡിന്റെ നടുക്കിരുന്ന് മദ്യപിക്കുകയായിരുന്നു പ്രതികൾ. ഈ സമയം അതുവഴി കാറില്‍ പോവുകയായിരുന്ന മുന്‍ മെമ്പറേയും കുംടുംബത്തേയും ഇവർ കടത്തിവിട്ടില്ല.
തുടര്‍ന്ന് ഭാര്യയേയും മക്കളേയും വീട്ടിൽ വിട്ട ശേഷം തിരികെ വന്ന മുന്‍ മെമ്പറും സഹോദരനും റോഡില്‍ പ്രതികള്‍ മദ്യപിക്കുന്ന ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇരുവരേയും പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്.സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.



