Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaമണ്ണൂത്തിയിൽ KSRTC ബസ് തുടർച്ചയായി കൂട്ടിയിടിച്ചു: ബസിൻ്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു |...

മണ്ണൂത്തിയിൽ KSRTC ബസ് തുടർച്ചയായി കൂട്ടിയിടിച്ചു: ബസിൻ്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു | KSRTC

🎙️ Latest Podcast

തൃശൂർ: മണ്ണൂത്തി പാതയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെട്ട തുടർച്ചയായ കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് വൻ നാശനഷ്ടം. ഗോവിന്ദാപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ പിൻചക്രങ്ങൾ പൂർണ്ണമായും ഊരിപ്പോയി.(KSRTC bus and car collided, The bus’s rear wheels were torn off)

ദേശീയ പാതയിൽ നിന്ന് തൃശൂർ റൂട്ടിലേക്ക് തിരിയുന്നതിനിടെ ബസ് ഒരു പെട്ടി ഓട്ടോറിക്ഷയിൽ തട്ടുകയും ഓട്ടോ മറിയുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ്സിലേക്ക് തൃശൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ ഇടിച്ചുകയറി. കാർ ബസ്സിന്റെ പിൻഭാഗത്തെ ചക്രത്തിലേക്കാണ് ഇടിച്ചത്.

കാർ ഇടിച്ചുകയറിയ ആഘാതത്തിൽ ബസ്സിന്റെ പിൻചക്രങ്ങൾ അച്ചുതണ്ടിൽ നിന്നും വേർപെട്ട് ഊരിത്തെറിക്കുകയായിരുന്നു. പെട്ടി ഓട്ടോറിക്ഷയുടെയും കാറിന്റെയും ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റു. ബസ് യാത്രക്കാരായ ചിലർക്കും നിസ്സാര പരിക്കുകളുണ്ട്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.