Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeIdukkiബൈസൺ വാലിക്ക് സമീപം വിനോദ സഞ്ചാരികളുടെ മിനി വാൻ അപകടത്തിൽപ്പെട്ടു: 13...

ബൈസൺ വാലിക്ക് സമീപം വിനോദ സഞ്ചാരികളുടെ മിനി വാൻ അപകടത്തിൽപ്പെട്ടു: 13 പേർക്ക് പരിക്ക് | Accident

🎙️ Latest Podcast

ഇടുക്കി: ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 13 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനി വാനാണ് അപകടത്തിൽപ്പെട്ടത്.(Tourist van gets in Accident near Bison Valley, 13 injured)

ഇറക്കമിറങ്ങി വരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന 13 പേർക്കും പരിക്കേറ്റിട്ടുണ്ട്.

ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.