Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeEntertainmentപാട്രിയറ്റ് റിലീസ് പോസ്റ്റർ പുറത്ത്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു...

പാട്രിയറ്റ് റിലീസ് പോസ്റ്റർ പുറത്ത്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു | Patriot

🎙️ Latest Podcast

കൊച്ചി: ഇന്ത്യൻ സിനിമ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ‘പാട്രിയറ്റ്’ 2026 ഏപ്രിൽ 23-ന് തിയറ്ററുകളിൽ എത്തും. പാൻ-ഇന്ത്യൻ തലത്തിൽ നാൽപ്പതിലധികം പ്രമുഖ താരങ്ങൾ ചേർന്നാണ് ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്തുവിട്ടത്.(Patriot movie release poster out)

പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങി 40-ഓളം താരങ്ങൾ ആണിത്. “Dissent is patriotic, In a world full of traitors, be a Patriot!” എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു ഇന്റർനാഷണൽ സ്പൈ ത്രില്ലറാണ്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർക്ക് പുറമെ രേവതി, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.

മലയാളത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയാണിത്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബൈജാൻ, യു.എ.ഇ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷനുകൾ. സുഷിൻ ശ്യാം സംഗീതവും മനുഷ് നന്ദൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് തിരക്കഥയും എഡിറ്റിംഗും (രാഹുൽ രാധാകൃഷ്ണനൊപ്പം) കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ‘ട്വന്റി 20’ക്ക് ശേഷമുള്ള ഏറ്റവും വലിയ താരക്കൂട്ടായ്മയായി മാറും. ആൻ മെഗാ മീഡിയയാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.