Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeBusinessഡിജിറ്റല്‍ അപ്ലയന്‍സുകള്‍ക്ക് വമ്പൻ ഓഫറുകൾ; ബെസ്‌പോക് എഐ ഫെസ്റ്റിവലുമായി സാംസങ്

ഡിജിറ്റല്‍ അപ്ലയന്‍സുകള്‍ക്ക് വമ്പൻ ഓഫറുകൾ; ബെസ്‌പോക് എഐ ഫെസ്റ്റിവലുമായി സാംസങ്

🎙️ Latest Podcast

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ നൂതന ബെസ്‌പോക് എഐ ഡിജിറ്റല്‍ അപ്ലയന്‍സുകള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. വിഷു ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ബെസ്‌പോക് എഐ ഫെസ്റ്റിവലിലൂടെ കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ഗൃഹോപകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഓഫര്‍ കാലയളവ്. എഐ ഫീച്ചറോടുകൂടിയ റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസികള്‍, മൈക്രോ വേവ്‌സ് തുടങ്ങിയ ഗൃഹോപകരങ്ങളെല്ലാം പ്രത്യേക നിരക്കില്‍ ലഭ്യമാകും.

വിലക്കിഴിവ്: തെരഞ്ഞെടുത്ത സ്മാര്‍ട് ഡിജിറ്റല്‍ അപ്ലയന്‍സുകളില്‍ 48% കിഴിവ്, 20000 രൂപ വരെ ക്യാഷ് ബാക്ക്, ലളിതമായ സീറോ ഡൗണ്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

എക്സ്റ്റന്റഡ് വാറന്റി: 4290 രൂപയുടെ സാംസങ് കെയര്‍ പ്ലസിനൊപ്പമുള്ള 2 വര്‍ഷത്തെ എക്സ്റ്റന്റഡ് കോംപ്രഹന്‍സീവ് വാറന്റി 499 രൂപയ്ക്ക് തെരഞ്ഞെടുത്ത ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ക്ക്. എഫ്ഡിആര്‍, എസ്ബിഎസ് മോഡലുകള്‍ക്ക് 449 രൂപയ്ക്ക് 1 വര്‍ഷത്തെ എക്സ്റ്റന്റഡ് വാറന്റിയും, 500 ലിറ്ററിന് താഴെയുള്ള ഫ്രോസ്റ്റ് ഫ്രീ മോഡലുകള്‍ക്ക് 349 രൂപയ്ക്കും എക്സ്റ്റന്റഡ് വാറന്റി ലഭിക്കും.

വാറന്റി ഓഫറുകള്‍: റഫ്രിജറേറ്ററുകളിലെ ഡിജിറ്റല്‍ ഇന്‍വര്‍ട്ടര്‍ കംപ്രസറുകള്‍ക്കും വാഷിംഗ് മെഷീനുകളിലെ ഡിജിറ്റല്‍ ഇന്‍വര്‍ട്ടര്‍ മോട്ടറിനും 20 വര്‍ഷത്തെ വാറന്റിയും, മൈക്രോവേവ്‌സിലെ സെറാമിക് ഇനാമല്‍ കാവിറ്റിക്ക് 10 വര്‍ഷ വാറന്റിയും സാംസങ് ഉറപ്പുനല്‍കുന്നു. എയര്‍ കണ്ടീഷണറുകള്‍ക്ക് 5 വര്‍ഷ വാറന്റിയും ലഭിക്കും.

ഇന്‍സ്റ്റലേഷന്‍ ഓഫര്‍: ബെസ്‌പോക് എഐ വിന്‍ഡ്ഫ്രീ എസികള്‍ സൗജന്യ ഇന്‍സ്റ്റലേഷന്‍ ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ സാംസങിന്റെ മികച്ച ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുവാന്‍ സാംസങ്.കോം, അല്ലെങ്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലറ്റുകളോ സന്ദര്‍ശിക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.