Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeBusinessകേന്ദ്ര ബജറ്റ് : ആദായ നികുതി ഇളവുകൾ ഉണ്ടാകുമോ? ഉറ്റുനോക്കി കേരളം...

കേന്ദ്ര ബജറ്റ് : ആദായ നികുതി ഇളവുകൾ ഉണ്ടാകുമോ? ഉറ്റുനോക്കി കേരളം | Union Budget

തിരുവനന്തപുരം: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിൽ ആദായനികുതി ഇളവുകൾ സംബന്ധിച്ച് വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്ത് മധ്യവർഗത്തെ തൃപ്തിപ്പെടുത്തുന്ന ‘ജനപ്രിയ’ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.(Union Budget, Will there be income tax relief?)

നിലവിൽ പുതിയ നികുതി സമ്പ്രദായത്തിൽ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇളവ് ലഭിക്കുന്നുണ്ട്. ഇത് 13 ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ശമ്പള വരുമാനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 75,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് നികുതിദായകർക്ക് വലിയ ആശ്വാസമാകും.

ദമ്പതികൾക്ക് സംയുക്തമായി റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകുന്ന രീതി ഇന്ത്യയിലും പരീക്ഷിച്ചേക്കുമെന്ന് സൂചനയുണ്ട്. വികസിത രാജ്യങ്ങളിൽ നിലവിലുള്ള ഈ രീതി നടപ്പിലാക്കിയാൽ അത് വലിയൊരു ഭരണപരമായ മാറ്റമാകും. പഴയ നികുതി സമ്പ്രദായത്തിൽ നിന്ന് ആളുകളെ പുതിയ സ്കീമിലേക്ക് ആകർഷിക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ലക്ഷ്യമിടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala