Sunday, February 8, 2026
HomeBusinessഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസുമായി കൈകോർക്കാൻ മലേഷ്യ...

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസുമായി കൈകോർക്കാൻ മലേഷ്യ എയർലൈൻസ്

അസോസിയേറ്റ് സ്പോൺസറായും ഔദ്യോഗിക ആഗോള എയർലൈൻ പാർട്ണറായും ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസുമായി കൈകോർക്കാൻ മലേഷ്യ എയർലൈൻസ് . പ്രധാന ആഗോള വിപണികളിൽ സ്പോർട്സ് മുഖേനെയുള്ള ബ്രാൻഡ്, വാണിജ്യ വളർച്ച എന്നിവയെ ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യയിൽ ദീർഘകാല സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പാർട്ണർഷിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഈ അവസരം അടയാളപ്പെടുത്തുന്നതിനായി ഇന്ത്യയിലെ മകരസംക്രാന്തി ഉത്സവമായ പട്ടം പറത്തലിനൊപ്പം മുംബൈയിലെ ജിയോ വേൾഡ് ഗാർഡനിൽ നൂറു വൗ ബുളാൻ പട്ടങ്ങൾ ഉയർത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകൻ മഹേല ജയവർധനും ക്ലബ്ബിന്റെ പ്രതിനിധികൾക്കൊപ്പം പങ്കെടുത്തു.

ഇതുവഴി ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ക്രിക്കറ്റ് ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസ് വഴി ഇന്ത്യയിൽ ഉടനീളമുള്ള പ്രേക്ഷകാരുമായി ഇടപഴകുന്നതിനും മലേഷ്യയുടെ ആഥിതേയ സംസ്കാരത്തെ ആഗോള സമൂഹത്തിലെത്തിക്കുന്നതിനും മലേഷ്യൻ എയർലൈൻസ് പ്രാപ്തരാകും.

10 ഇന്ത്യൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 80 പ്രതിവാര സർവീസുകളുള്ള മലേഷ്യ എയർലൈൻസ് ഇന്ത്യയും ലോകവും തമ്മിൽ ബന്ധിപ്പിക്കുന പാലമായി പ്രവർത്തിക്കുന്നുവെന്ന് എം. എ. ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ദാതുക് ക്യാപ്റ്റൻ ഇസ്ഹാം ഇസ്മായിൽ പറഞ്ഞു. മുംബൈ ഇന്ത്യൻസുമായുള്ള സഹകരണം ബ്രാൻഡിന്റെ വിശ്വസ്തതയും മുൻഗണനയും വർദ്ധിപ്പിച്ച് ടൂറിസവും വ്യാപാരവും ഉത്തേജിപ്പിക്കുനത്തിനും. മലേഷ്യയെ ഏഷ്യയിലേക്കുള്ള പ്രധാന കവാടമാക്കി മാറ്റുന്നതിനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികവ്, ആഗോള വ്യാപ്തി, അർത്ഥവത്തായ രീതിയിൽ ആരാധകരുമായുള്ള ഇടപഴകൽ എന്നിവയോടുള്ള പ്രതിബദ്ധത പങ്കിടുന്ന മലേഷ്യ എയർലൈൻസുമായി പങ്കാളിയാകുന്നതിൽ മുംബൈ ഇന്ത്യൻസിന് അഭിമാനമുണ്ടെന്ന് മുംബൈ ഇന്ത്യൻസ് വക്താവ് പറഞ്ഞു . ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആരാധകരെ പുതിയ യാത്രാ അനുഭവങ്ങളിലേക്ക് ബന്ധിപ്പിക്കാനും, മത്സരദിവസങ്ങളിലും അതിനപ്പുറത്തും അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിക്കാനും ഈ സഹകരണം സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യൻസുമായുള്ള പങ്കാളിത്തത്തിലൂടെ മലേഷ്യ എയർലൈൻസ് ക്രിക്കറ്റ് ആരാധകർക്ക് എക്സ്ക്ലൂസീവ് ടച്ച് പോയിന്റുകളും ഫാൻ എൻഗേജ്മെന്റുകളും ഒരുക്കുന്നതിനും ബോണസ് സൈഡ് ട്രിപ്പ് (BST) പ്രോഗ്രാമിലൂടെ ക്വാലാലംപൂർ ടെർമിനൽ 1 വഴി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ മലേഷ്യയിലെ എട്ട് ആഭ്യന്തര ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്നതിനും അവസരം ഒരുക്കുന്നു . ഇതുവഴി മലേഷ്യ എയർലൈൻസ് വിസിറ്റ് മലേഷ്യ 2026 ന് പിന്തുണ നൽകുകയും ചെയുന്നു .

കൂടുതൽ വിവരങ്ങൾക്കും ഫ്ലൈറ്റുകൾ ബുക്കിങ്ങിനും, ഔദ്യോഗിക മലേഷ്യൻ എയർലൈൻസ് വെബ്സൈറ്റായ www.malaysiaairlines.com സന്ദർശിക്കുക. മലേഷ്യൻ എയർലൈൻസ് തങ്ങളുടെ അവാർഡ് നേടിയ ട്രാവൽ ആൻഡ് ലൈഫ്സ്റ്റൈൽ ലോയൽറ്റി പ്രോഗ്രാമായ എൻറിച്ചിൽ www.enrich.malaysiaairlines.com ൽ ചേരാനും എൻറിച്ച് പോയിന്റുകൾ നേടാനും അംഗങ്ങൾക്ക് മാത്രമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ ക്ഷണിക്കുന്നു. ഏറ്റവും പുതിയ പ്രമോഷനുകളും അപ്ഡേറ്റുകളും ഏത് സമയത്തും ഏത് സ്ഥലത്തുനിന്നും നിങ്ങളുടെ വിരൽത്തുമ്പിൽ ആസ്വദിക്കാൻ മലേഷ്യ എയർലൈൻസ് ആപ്പ് ഡൌൺലോഡ് ചെയ്യുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates