'അതിക്രമങ്ങൾ നടത്തുന്നത് വട്ടുള്ള ചിലർ, അതിൻ്റെ ഉത്തരവാദിത്വം BJPക്കില്ല': രാജീവ് ചന്ദ്രശേഖർ | BJP

നിയമ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു
Some crazy people are committing atrocities against Christianity, BJP is not responsible for it, says Rajeev Chandrasekhar
Updated on

തിരുവനന്തപുരം: രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. ഇത്തരം അതിക്രമങ്ങൾ നടത്തുന്നത് 'വട്ടുള്ള ചിലരാണെന്നും' അതിന്റെ ഉത്തരവാദിത്തം ബിജെപിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു. അതേസമയം, ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ വിമർശിച്ചു.(Some crazy people are committing atrocities against Christianity, BJP is not responsible for it, says Rajeev Chandrasekhar)

പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനത്തിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ നിലപാട് വ്യക്തമാക്കിയത്. വ്യക്തികൾ നടത്തുന്ന അതിക്രമങ്ങൾ ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. താനാണെങ്കിൽ അക്രമികൾക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്മസ് സന്ദേശത്തിനിടെയാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുന്നുണ്ട്. എല്ലാ മതസമൂഹങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾ തകർക്കാൻ ശ്രമിക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com