Congress : 'ഭീഷണികളെ തുടർന്നും ഭയപ്പെടില്ല, നീതിക്കായി പോരാടുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ്' : കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു

കെ സി വേണുഗോപാൽ ആണ് ചടങ്ങിൽ അദ്ദേഹത്തിന് അംഗത്വം നൽകിയത്. നീതിക്കായി കണ്ണൻ വാദിച്ചുവെന്നാണ് കെ സി വേണുഗോപാലിൻ്റെ പ്രതികരണം.
Congress : 'ഭീഷണികളെ തുടർന്നും ഭയപ്പെടില്ല, നീതിക്കായി പോരാടുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ്' : കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു
Updated on

തിരുവനന്തപുരം : കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പോരാടി സിവിൽ സർവ്വീസിൽ നിന്ന് രാജിവച്ച അദ്ദേഹം, ഡൽഹിയിൽ എ ഐ സി സി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. (Kannan Gopinathan joins Congress)

കെ സി വേണുഗോപാൽ ആണ് ചടങ്ങിൽ അദ്ദേഹത്തിന് അംഗത്വം നൽകിയത്. നീതിക്കായി കണ്ണൻ വാദിച്ചുവെന്നാണ് കെ സി വേണുഗോപാലിൻ്റെ പ്രതികരണം. നീതിക്കായി പോരാടുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസെന്നും, അതിനാലാണ് കോൺഗ്രസ് തെരഞ്ഞെടുത്തതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

ഇനിയും ഭീഷണികളെ ഭയക്കില്ല എന്നും, തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും പറഞ്ഞ അദ്ദേഹം, ഐ എ എസ് പദവി രാജിവച്ചത് എംഎൽഎയാകാനല്ലെന്നും കൂട്ടിച്ചേർത്തു. രാജ്യം ശരിയായ ദിശയിൽ അല്ല സഞ്ചരിക്കുന്നത് എന്നാണ് കണ്ണൻ പറഞ്ഞത്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് ഈ നീക്കം. സിവിൽ സർവ്വീസിൽ നിന്ന് രാജി വയ്ക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമാണ് കണ്ണൻ ഗോപിനാഥൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹം സർവീസിൽ നിന്ന് രാജിവച്ചു.

Related Stories

No stories found.
Times Kerala
timeskerala.com