തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ BR-106 ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ. 12 കോടി രൂപ സമ്മാനം നേടിയ JD 545542 എന്ന ടിക്കറ്റ് വിറ്റത് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നാണ്.(12 crore pooja bumper to Palakkad, Owner shares hope that lucky person will reach agency)
കിങ്സ് സ്റ്റാർ ഏജൻസിക്ക് വീണ്ടും ബമ്പർ ഭാഗ്യം എത്തിയതിന്റെ ആവേശത്തിലാണ് ഉടമയും ജീവനക്കാരും. ഇതിന് മുൻപ് സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനവും ഇതേ ഏജൻസിയിലെ ടിക്കറ്റിന് തന്നെയായിരുന്നു ലഭിച്ചത്. പാലക്കാട് സ്വദേശിക്കാണ് സമ്മാനമെന്ന് ഏജൻസി ഉടമ സുരേഷ് പ്രതികരിച്ചു. ടിക്കറ്റ് പോയത് 27-ാം തീയതിയാണ്. ഭാഗ്യശാലി ഏജൻസിയിൽ എത്തുമെന്ന പ്രതീക്ഷയും സുരേഷ് പങ്കുവെച്ചു.
12 കോടി രൂപ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് ഉടമയ്ക്ക് വിവിധ നികുതികൾ കിഴിച്ച ശേഷം ലഭിക്കുന്ന തുക. മൊത്തം സമ്മാനത്തുകയുടെ 10% ആയ 1.2 കോടി രൂപ ഏജൻസി കമ്മീഷനായി പോകും. ശേഷിക്കുന്ന തുക 10.8 കോടി രൂപയാണ്.ഈ തുകയ്ക്ക് മുകളിൽ 30% നികുതി വരും. ഇത് 3.24 കോടി രൂപയാണ്.
നികുതിയും കമ്മീഷനും കിഴിച്ച ശേഷം ഏകദേശം 7.56 കോടി രൂപ സമ്മാനാർഹൻ്റെ അക്കൗണ്ടിലെത്തും. 50 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ നികുതിക്ക് മുകളിൽ സർചാർജ് നൽകണം. 50 ലക്ഷം മുതൽ 1 കോടി രൂപ വരെ 10 ശതമാനവും, 1 കോടി മുതൽ 2 കോടി രൂപ വരെ 15%, തുടർന്ന് 5 കോടി വരെ 25 ശതമാനവും അതിനുശേഷം 37 ശതമാനവുമാണ് സർചാർജ്.